Friday, May 17, 2013

ആധാര്‍ കാര്‍ഡ് ലഭിക്കുവാന്‍ എന്ത് ചെയ്യണം?



ആധാർ ലഭിക്കാൻ എന്ത് ചെയ്യണം?
നിലവിലുള്ള തിരിച്ചറിയൽ രേഖകളായ റേഷൻകാർഡ്, ഇലക്ഷൻ ഐഡി തുടങ്ങിയ രേഖകൾ സഹിതം ആധാറിൽ പേര് ചേർക്കുന്നതിനായി തുറക്കുന്ന ബൂത്തുകളിൽ എത്തണം.

 എന്തൊക്കെ വിവരം അവര്‍ ശേഖരിക്കും?
പ്രാഥമിക വിവരങ്ങൾ കംപ്യൂട്ടറിൽ ശേഖരിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്‍റെ ചിത്രം, വിരലടയാളങ്ങൾ, ഐറിസ് ചിത്രം എന്നിവയും മെഷീനുകൾ ഉപയോഗിച്ച് രേഖപ്പെടുത്തും.

എന്തൊക്കെ ആണ് ആധാര്‍ ലഭിക്കുവാന്‍ നല്‍കേണ്ട വിവരങ്ങള്‍?
  •     പേര്
  •     ജനനത്തീയതി
  •     ആൺ/പെൺ
  •     വിലാസം
  •     രക്ഷകർത്താവിന്റെ വിവരങ്ങൾ (നിര്‍ബന്ദം ഇല്ല)
  •     ഫോൺ നമ്പർ, ഇമെയിൽ (നിര്‍ബന്ദം ഇല്ല)
  •     ആവശ്യമായ ബയോമെട്രിക് വിവരങ്ങൾ:
  •     ഫോട്ടോ
  •     പത്തു വിരലടയാളങ്ങൾ
  •     കൃഷ്ണമണിയുടെ ചിത്രം


എന്തൊക്കെ തിരിച്ചറിയല്‍ രേഖകള്‍ ആധാര്‍ കാര്‍ഡ് ലഭിക്കുവാന്‍ ഉപയോഗിക്കാം?
ഐടെന്‍ടിറ്റി പ്രൂഫും അഡ്രെസ്സ് പ്രൂഫും വേണം. രണ്ടും ഒരു കാര്‍ഡില്‍ ലഭ്യം ആണേല്‍ അത് മാത്രം മതിയാകും. ഉദാഹരണം പാസ്പോര്‍ട്ട്‌, ഇലക്ഷന്‍ ഐഡി. ഫോട്ടോ ഉള്ള റേഷന്‍ കാര്‍ഡില്‍ ആരുടെ ഫോട്ടോ ആണോ ഉള്ളത് അവര്‍ക്ക് ആ റേഷന്‍ കാര്‍ഡ് മാത്രം മതിയാകും എന്‍ട്രോള്‍ ചെയ്യാന്‍.

മറ്റു തിരിച്ചറിയല്‍ രേഖകള്‍ :
  •     പാസ്പോർട്ട്
  •     പാൻകാർഡ്
  •     റേഷൻകാർഡ് /PDS ഫോട്ടോ കാർഡ്
  •     വോട്ടർ കാർഡ്
  •     ഡ്രൈവിങ് ലൈസൻസ്
  •     സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡുകൾ
  •     NREGS തൊഴിൽ രേഖ
  •     ഒരു വിദ്യാഭ്യാസസ്ഥാപനം നൽകുന്ന ഐഡി കാർഡ്
  •     Arms ലൈസൻസ്
  •     ഫോട്ടോ പതിച്ച ബാങ്ക് എടിഎം കാർഡ്
  •     ഫോട്ടോ പതിച്ച ക്രെഡിറ്റ് കാർഡ്
  •     ഫോട്ടോ പതിച്ച പെൻഷണർ കാർഡ്
  •     ഫോട്ടോ പതിച്ച സ്വാതന്ത്ര്യസമരസേനാനിയാണെന്ന കാർഡ്
  •     ഫോട്ടോ പതിച്ച കിസാൻ പാസ്ബുര്ര്
  •     CGHS / ECHS ഫോട്ടോ കാർഡ്
  •     പോസ്റ്റൽ വകുപ്പ് നൽകുന്ന ഫോട്ടോ പതിച്ച അഡ്രസ് കാർഡ്


അഡ്രസ്‌ പ്രുഫ് ആയി എന്തൊക്കെ രേഖകള്‍ ഉപയോഗിക്കാം?
  •     പാസ്പോർട്ട്
  •     ബാങ്ക് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
  •     പോസ്റ്റ് ഓഫീസ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
  •     റേഷൻകാർഡ്
  •     വോട്ടർ കാർഡ്
  •     ഡ്രൈവിങ് ലൈസൻസ്
  •     സർക്കാർ നൽകുന്ന ഐഡി കാർഡ്
  •     കറണ്ട് ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)
  •     വാട്ടർ ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)
  •     ടെലിഫോൺ ലാൻഡ് ലൈൻ ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)
  •     പ്രോപ്പെർട്ടി ടാക്സ് റെസീപ്റ്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
  •     ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
  •     ഇൻഷുറൻസ് പോളിസി
  •     ഒരു ബാങ്ക് ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  •     ഒരു രജിസ്ട്രേഡ് കമ്പനി ലറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  •     ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം ലറ്റർ ഹെഡിൽ നൽകുന്ന       സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  •     NREGS തൊഴിൽ‌ രേഖ
  •     Arms ലൈസൻസ്
  •     പെൻഷണർ കാർഡ്
  •     സ്വാതന്ത്ര്യസമരസേനാനിയാണെന്ന രേഖ
  •     കിസാൻ പാസ്ബുക്ക്
  •     CGHS / ECHS കാർഡ്
  •     ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ, MP, MLA എന്നിവരാരെങ്കിലും
  •     ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  •     പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ എന്നിവരാരെങ്കിലും
  •     ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  •     ഇൻകംടാക്സ് അസസ്മെന്റ് ഓർഡർ
  •     വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  •     രജിസ്ട്രേഡ് സെയിൽ, ലീസ്, വാടക ഉടമ്പടി
  •     പോസ്റ്റൽ വകുപ്പ് നൽകുന്ന അഡ്രസ് കാർഡ്
  •     സംസ്ഥാന സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച ജാതി ഡോമിസൈൽ സർട്ടിഫിക്കറ്റ്

ജനനത്തീയതി തെളിയിക്കുവാന്‍ എന്തൊക്കെ രേഖകള്‍ ഉപയോഗിക്കാം?

  •     ജനനസർട്ടിഫിക്കറ്റ്
  •     SSLC ബുക്ക്/സർട്ടിഫിക്കറ്റ്
  •     പാസ്പോർട്ട്
  •     ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തന്റെ ലറ്റർഹെഡിൽ സാക്ഷ്യപ്പെടുത്തി നൽകുന്ന ജനനത്തീയതി.     
5 വയസ്സില്‍താഴെഉള്ള കുട്ടികളുടെ ആധാര്‍ എടുക്കുവാന്‍ സാധിക്കുമോ?
ഇന്ത്യയിലെ എല്ലാ പൌരനും പ്രായഭേതമന്യേ ആധാര്‍ കാര്‍ഡിനു അപേക്ഷിക്കാം. 5 വയസ്സില്‍ താഴെ ഉള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. 5 വയസ് കഴിഞ്ഞു വീണ്ടും അപ്ഡേറ്റ് ചെയ്യണം. 5 വയസ്സില്‍ താഴെ ഉള്ള കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ ആരെങ്കിലും ആധാര്‍ എടുത്തിരിക്കണം. അവരുടെ ആധാര്‍, അല്ലേല്‍ അഗ്നോളജ്മെന്‍റ് നമ്പര്‍ ഉപയോഗിച്ച് ആയിരിക്കും കുട്ടികളുടെ ടെമോഗ്രാഫിക് വിവരം സേവ് ചെയ്യുന്നത്.