Friday, May 17, 2013

ആധാര്‍ എന്നാല്‍ എന്ത്

 ആധാര്‍ എന്നാല്‍ എന്ത്?
 ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ
പൌരന്‍മ്മാര്‍ക്ക് നല്‍കുന്നത് ആകുന്നു. ഇതിനു വേണ്ടി ആണ് യുനിക് ഐടെന്‍റ്റിഫിക്കേഷന്‍ അതോറിറ്റി സ്ഥാപിച്ചിരിക്കുന്നത്.

ആധാര്‍ എന്തൊക്കെ ഐടെന്‍ടിറ്റി ആയി  ഉപയോഗിക്കാം?
ഈ നമ്പര്‍ നിങ്ങള്ക്ക് ഐടെന്‍ടിറ്റി ക്കു വേണ്ടിയും അഡ്രസ്‌ തിരിച്ചറിയല്‍ ആയും ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാം.

ആര്‍ക്കൊക്കെ ആധാര്‍ എടുക്കാം?
ഇന്ത്യാക്കാരന്‍ ആയ ഏതൊരു പൌരനും ആധാര്‍ എടുക്കുവാന്‍ അവകാശം ഉണ്ട്.

 ആധാര്‍ എടുക്കുവാന്‍ പണം മുടക്കണോ?
ഇത് തികച്ചും ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സൌജന്യം  ആയ ഒരു സേവനം ആകുന്നുആകുന്നു.

ഒരാള്‍ക്ക്‌ ഒന്നില്‍ അതികം കാര്‍ഡ് ലഭിക്കുമോ?
ഓരോ വ്യക്തിയും ഒരു തവണ മാത്രമേ ആധാര്‍ എടുക്കേണ്ട ആവശ്യം ഉള്ളു. അഥവാ രണ്ടു തവണ എന്ട്രോല്‍ ചെയ്താലും ഒരു കാര്‍ഡ് മാത്രമേ ലഭിക്കു.

അപ്പോള്‍ രണ്ടുപേര്‍ക്ക് ഒരേ നമ്പര്‍ വന്നാല്‍ എന്ത് ചെയ്യും?
ഓരോ ആധാര്‍ നമ്പറും അനന്യം ആയിരിക്കും. ഒരിക്കലും രണ്ടു പേര്‍ക്ക് ഒരു നമ്പര്‍ ഉണ്ടാകില്ല.

ഒരു കാര്‍ഡ്‌ എത്ര നാള്‍ ഉപയോഗിക്കാം?
എന്ട്രോള്‍ ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന ആധാര്‍ നമ്പര്‍ നിങ്ങള്ക്ക്  ജീവിത കാലം മുഴുവന്‍ ഉപയോഗിക്കുവാന്‍ സാധിക്കും.

മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ആധാര്‍ മതിയാകുമോ?
ആധാര്‍ കാര്‍ഡ്‌ ലഭ്യം ആയാല്‍ ബാങ്കിംഗ്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ , മറ്റു ഗവര്‍മന്‍റ് നോണ്‍ ഗവര്‍മെന്‍റ് സേവനം ആധാര്‍ മുഖേനയും ലഭിക്കും.

എന്തെല്ലാംവിവരം ആണ് ആധാറിനുവേണ്ടി ശേഖരിക്കുന്നത്?
വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം  കണ്ണിന്‍റെ  ഐറിസ്  വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു.

പി. എഫ് ആനുകൂല്യത്തിനു ആധാര്‍ ആവശ്യം ആണോ?
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനു (ഇ.പി.എഫ്.ഒ.) കീഴിൽ വരുന്ന അഞ്ച് കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നമ്പറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. പെൻഷൻകാരായ അംഗങ്ങളുടെ ആധാർ നമ്പറുകൾ ബാങ്കുകൾ വഴി ശേഖരിക്കും. സേവനങ്ങൾ മെച്ചപ്പെടുത്താൻ ആധാർ നമ്പറുകൾ ഉപയോഗിക്കാനാണ് ഇ.പി.എഫ്.ഒ. തീരുമാനം

ആധാര്‍ കാര്‍ഡ്പ്രത്യേകത ഒന്ന് വിവരിക്കാമോ?
എ)ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ    അടയാളവും     മറ്റു തിരിച്ചറിയൽ സൂചകങ്ങളും രേഖപ്പെടുത്തും.

ബി)  ഇന്ത്യയിൽ എവിടെയും സാധുവായ ഒറ്റ തിരിച്ചറിയൽ ചട്ടക്കൂടിന് അസ്തിവാരമുണ്ടാക്കും.

  സി)  ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയൽ നമ്പർ നൽകുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.   

ഡി)ഓരോ പൌരന്റെയും ആരോഗ്യ രേഖകൂടിയാണ് ആധാർ. ഓരോ ആശുപത്രി സന്ദർശനവും ,ആരോഗ്യ സ്ഥിതിയും ലഭ്യമായ ചികിത്സ അടക്കമുള്ള വിവരങ്ങൾ കാർഡിലേക്ക് ശേഖരിക്കും.
   
ഇ)സർക്കാർ ഓഫീസുകൾ, ബാങ്ക്, പോസ്റ്റ്‌ ഓഫിസ്,സ്കൂൾ , ആശുപത്രികൾ തുടങ്ങി എവിടെയും ഉപയോഗിക്കുന്ന തരത്തിലുള്ളതാണ്‌ ഈ വിവിധോദ്ദേശ രേഖ.
  
എഫ്)ഇന്റർനെറ്റ്‌ , മൊബൈൽ ഫോൺ എന്നിവയിലൂടെ വിവരങ്ങൾ കൈമാറാനും, പരിശോധിക്കാനും, നിയന്ത്രിക്കാനും കഴിയും.

ജി)   വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കും.


 താഴെ കാണുന്ന പടം ക്ലിക്കു ആധാര്‍ എന്താണ് എന്ന് അതില്‍ പറയുന്നുണ്ട്





No comments: